Wed, 2 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : No Dispute

മൂ​വാ​റ്റു​പു​ഴ ജി​ല്ല​യാ​ക്ക​ണമെ​ന്ന കാ​ര്യ​ത്തി​ല്‍ ത​ര്‍​ക്ക​മി​ല്ല: ഡീ​ന്‍ കു​ര്യാ​ക്കോ​സ്

മൂ​​​​വാ​​​​റ്റു​​​​പു​​​​ഴ: മൂ​​​​വാ​​​​റ്റു​​​​പു​​​​ഴ ജി​​​​ല്ല​​​​യാ​​​​ക്ക​​​​ണ​​​​മെ​​​​ന്ന കാ​​​​ര്യ​​​​ത്തി​​​​ല്‍ ത​​​​ര്‍​ക്ക​​​​മി​​​​ല്ലെ​​​​ന്നും എ​​​​ന്നാ​​​​ല്‍ തൊ​​​​ടു​​​​പു​​​​ഴ​​​​യു​​​​ടെ വി​​​​കാ​​​​ര​​​​ത്തി​​​​നൊ​​​​പ്പ​​​​മാ​​​​യി​​​​രി​​​​ക്കും എ​​​​പ്പോ​​​​ഴും നി​​​​ല്‍​ക്കു​​​​ക​​​​യെ​​​​ന്നും ഡീ​​​​ന്‍ കു​​​​ര്യാ​​​​ക്കോ​​​​സ് എം​​​​പി.

ജി​​​​ല്ലാ രൂ​​​​പീ​​​​ക​​​​ര​​​​ണ​​​​ത്തി​​​​ല്‍ അ​​​​ന്തി​​​​മ തീ​​​​രു​​​​മാ​​​​ന​​​​മെ​​​​ടു​​​​ക്കേ​​​​ണ്ട​​​​തു സ​​​​ര്‍​ക്കാ​​​​രാ​​​​ണ്. ഇ​​​​തി​​​​നു ഡീ​​​​ലി​​​​മി​​​​റ്റേ​​​​ഷ​​​​ന്‍ ക​​​​മ്മി​​​​ഷ​​​​ന്‍റെ ശി​​​​പാ​​​​ര്‍​ശ​​​​ക​​​​ളും ഭ​​​​ര​​​​ണ​​​​പ​​​​ര​​​​മാ​​​​യ വ​​​​ശ​​​​ങ്ങ​​​​ളും സ​​​​ര്‍​ക്കാ​​​​ര്‍ പ​​​​രി​​​​ശോ​​​​ധി​​​​ക്കു​​​​മെ​​​​ന്നും തൊ​​​​ടു​​​​പു​​​​ഴ​​​​യു​​​​ടെ ആ​​​​വ​​​​ശ്യ​​​​ങ്ങ​​​​ള്‍ പ​​​​രി​​​​ഗ​​​​ണി​​​​ച്ച് അ​​​​നു​​​​കൂ​​​​ല​​​​മാ​​​​യ ന​​​​ട​​​​പ​​​​ടി ഉ​​​​ണ്ടാ​​​​കു​​​​മെ​​​​ന്നു​​​ത​​​​ന്നെ​​​​യാ​​​​ണ് വി​​​​ശ്വാ​​​​സ​​​​മെ​​​​ന്നും എം​​​​പി പ​​​​റ​​​​ഞ്ഞു.

മൂ​​​​വാ​​​​റ്റു​​​​പു​​​​ഴ ജി​​​​ല്ല വേ​​​​ണ​​​​മെ​​​​ന്ന​​​​തു ന്യാ​​​​യ​​​​മാ​​​​യ ആ​​​​വ​​​​ശ്യ​​​​മാ​​​​ണെ​​​​ന്നും വി​​​​ഷ​​​​യ​​​​ത്തി​​​​ല്‍ വ്യ​​​​ക്ത​​​​മാ​​​​യ നി​​​​ല​​​​പാ​​​​ടു​​​​ണ്ടെ​​​​ന്നും ഡീ​​​​ന്‍ കു​​​​ര്യാ​​​​ക്കോ​​​​സ് എം​​​​പി പ്ര​​​​തി​​​​ക​​​​രി​​​​ച്ചു. മൂ​​​​വാ​​​​റ്റു​​​​പു​​​​ഴ, കോ​​​​ത​​​​മം​​​​ഗ​​​​ലം താ​​​​ലൂ​​​​ക്കു​​​​ക​​​​ള്‍ ഉ​​​​ള്‍​പ്പെ​​​​ടു​​​​ന്ന ഇ​​​​ടു​​​​ക്കി പാ​​​​ര്‍​ല​​​​മെ​​​​ന്‍റ് മ​​​​ണ്ഡ​​​​ല​​​​ത്തെ പ്ര​​​​തി​​​​നി​​​​ധീ​​​​ക​​​​രി​​​​ക്കു​​​​ന്ന ആ​​​​ളെ​​​​ന്ന​​​നി​​​​ല​​​​യി​​​​ല്‍ ഇ​​​​വി​​​​ട​​​​ത്തെ ജ​​​​ന​​​​ങ്ങ​​​​ളു​​​​ടെ ആ​​​​വ​​​​ശ്യ​​​​ങ്ങ​​​​ള്‍​ക്കൊ​​​​പ്പം നി​​​​ല്‍​ക്കും. ഭ​​​​ര​​​​ണ​​​​സൗ​​​​ക​​​​ര്യം, ജ​​​​ന​​​​ങ്ങ​​​​ളു​​​​ടെ എ​​​​ണ്ണം, ഭൂ​​​​പ്ര​​​​ദേ​​​​ശം എ​​​​ന്നി​​​​വ ക​​​​ണ​​​​ക്കി​​​​ലെ​​​​ടു​​​​ത്താ​​​​ണ് പു​​​​തി​​​​യ ജി​​​​ല്ല​​​​ക​​​​ള്‍ രൂ​​​​പീ​​​​ക​​​​രി​​​​ക്കേ​​​​ണ്ട​​​​ത്.


നി​​​​ല​​​​വി​​​​ല്‍ എ​​​​റ​​​​ണാ​​​​കു​​​​ളം ജി​​​​ല്ല​​​​യു​​​​ടെ കി​​​​ഴ​​​​ക്ക​​​​ന്‍മേ​​​​ഖ​​​​ല​​​​യി​​​​ല്‍ വി​​​​ക​​​​സ​​​​ന​​​കാ​​​​ര്യ​​​​ങ്ങ​​​​ളി​​​​ല്‍ വേ​​​​ണ്ട​​​​ത്ര പ്രാ​​​​തി​​​​നി​​​​ധ്യം ല​​​​ഭി​​​​ക്കു​​​​ന്നി​​​​ല്ലെ​​​​ന്ന​​​​തു ജ​​​​ന​​​​പ്ര​​​​തി​​​​നി​​​​ധി​​​​ക​​​​ള്‍ ഉ​​​​ള്‍​പ്പ​​​​ടെ ഉ​​​​ന്ന​​​​യി​​​​ക്കു​​​​ന്ന വ​​​​സ്തു​​​​ത​​​​യാ​​​​ണ്. മാ​​​​ന​​​​ദ​​​​ണ്ഡ​​​​ങ്ങ​​​​ള്‍ പ​​​​രി​​​​ശോ​​​​ധി​​​​ച്ചാ​​​​ല്‍ മൂ​​​​വാ​​​​റ്റു​​​​പു​​​​ഴ പു​​​​തി​​​​യ ജി​​​​ല്ല​​​​യാ​​​​കു​​​​ന്ന​​​​തി​​​​ന് എ​​​​ല്ലാ അ​​​​ര്‍​ഹ​​​​ത​​​​യു​​​​മു​​​​ണ്ട്.തൊ​​​​ടു​​​​പു​​​​ഴ​​​​യെ സം​​​​ബ​​​​ന്ധി​​​​ച്ച് ന​​​​ട​​​​ക്കു​​​​ന്ന അ​​​​നാ​​​​വ​​​​ശ്യ​​​​മാ​​​​യ ച​​​​ര്‍​ച്ച​​​​ക​​​ളും ​വി​​​​വാ​​​​ദ​​​​ങ്ങ​​​​ളും ആ​​​​വ​​​​ശ്യ​​​​മി​​​​ല്ലെ​​​​ന്നും എം​​​​പി പ​​​​റ​​​​ഞ്ഞു.

Latest News

Corehub Up